സൗജന്യ ഡയാലിസിനുള്ള ധനസഹായം കൈമാറി

Thursday 17 July 2025 12:54 AM IST

തൃശൂർ: സബർമതി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി സ്മൃതിയോടനുബന്ധിച്ച് തൃശൂർ ജില്ലാ സഹകരണ ആശുപത്രിക്ക് രോഗികൾക്കുള്ള സൗജന്യ ഡയാലിസിനുള്ള ധനസഹായം 25000 രൂപ കൈമാറി. ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. സബർമതി ട്രസ്റ്റ് ചെയർമാൻ ജോസ് പറമ്പൻ അദ്ധ്യക്ഷനായി. സനീഷ് കുമാർ ജോസഫ് എം.എൽ.എ മുഖ്യാതിഥിയായി. സൗജന്യ ഡയാലിസിസ് ധനസഹായം ചാണ്ടി ഉമ്മൻ എം.എൽ.എ ആശുപത്രി സൂപ്രണ്ടിന് കൈമാറി. കോ-ഒാപ്പറേറ്റീവ് ആശുപത്രി പ്രസിഡന്റ് ടി.കെ.പൊറിഞ്ചു, എം.പി.വിൻസന്റ് , ഐ.പി.പോൾ, രാജൻ പല്ലൻ, അഡ്വ. ഷാജി കോടങ്കണ്ടത്ത് എന്നിവർ പങ്കെടുത്തു. ട്രസ്റ്റ് മെമ്പർമാരായ ശശി പോട്ടയിൽ, ടിറ്റോ ആന്റണി, ജോൺസൻ മുളങ്ങൻ, ശോഭന പുഷ്പാംഗദൻ, റെനി ജോയ് എന്നിവർ പ്രസംഗിച്ചു.