ഗാസയിൽ തിക്കിലും തിരക്കിലുംപെട്ട് 20 മരണം
Thursday 17 July 2025 6:45 AM IST
ടെൽ അവീവ്: ഗാസയിൽ സഹായ വിതരണ കേന്ദ്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് 20 പേർ മരിച്ചു. യു.എസ്-ഇസ്രയേൽ പിന്തുണയുള്ള സഹായ സംഘടനയുടെ ഖാൻ യൂനിസ് നഗരത്തിലെ കേന്ദ്രത്തിലാണ് സംഭവം. ആയുധങ്ങളുമായി കടന്നുകയറിയവരാണ് തിക്കുംതിരക്കും സൃഷ്ടിച്ചതെന്നും, ഹമാസ് പിന്തുണയുള്ള ഇവർ കലാപത്തിന് ശ്രമിച്ചെന്നും സംഘടന പറയുന്നു. ആരോപണം നിഷേധിച്ച ഹമാസ്, ഇസ്രയേൽ സൈന്യം ജനങ്ങൾക്ക് നേരെ പെപ്പർ സ്‌പ്രേ വിതറിയെന്നും വെടിവയ്‌പ് നടത്തിയെന്നും ആരോപിച്ചു. അതേ സമയം, ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 58,470 കടന്നു.