എമ്മ വാട്‌സണ് ഡ്രൈവിംഗ് വിലക്ക്
Thursday 17 July 2025 6:45 AM IST
ലണ്ടൻ: അമിത വേഗത്തിൽ വാഹനമോടിച്ചതിന് ഹാരി പോട്ടർ നടി എമ്മ വാട്സണ് ആറ് മാസത്തെ ഡ്രൈവിംഗ് വിലക്കേർപ്പെടുത്തി ബ്രിട്ടീഷ് കോടതി. കഴിഞ്ഞ വർഷം ജൂലായ് 31ന് ഓക്‌സ്‌ഫഡിലൂടെ മണിക്കൂറിൽ 38 മൈൽ വേഗതയിൽ നീല നിറത്തിലെ ഓഡി കാർ ഓടിച്ചെന്നാണ് കണ്ടെത്തൽ. മണിക്കൂറിൽ 30 മൈൽ പരമാവധി വേഗത അനുവദനീയമായ മേഖലയാണിത്. എമ്മ, ഹൈ വിക്കം മജിസ്ട്രേറ്റ് കോടതിയിൽ 1,044 പൗണ്ട് (1,20,301 രൂപ) പിഴത്തുക കെട്ടിവയ്ക്കണം. 35കാരിയായ എമ്മ 2023 മുതൽ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ ക്രിയേറ്റീവ് റൈറ്റിംഗിൽ മാസ്റ്റർ ഡിഗ്രി വിദ്യാർത്ഥിയാണ്.