അച്യുതൻ
Thursday 17 July 2025 4:23 PM IST
അങ്കമാലി: പാലിശേരി പണിക്കശേരി അച്യുതൻ (85) നിര്യാതനായി. സംസ്‌കാരം ഇന്നു രാവിലെ 11ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശാന്തി നിലയത്തിൽ. കറുകുറ്റി ഗ്രാമപഞ്ചായത്ത് അംഗം, ഗ്രന്ഥശാലാ സംഘം ആലുവ താലൂക്ക് പ്രഥമ പ്രസിഡന്റ്, പാലിശേരി ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ്, പാലിശേരി ഗവ. സ്കൂൾ പി.ടി.എ പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം പാലിശേരി ശാഖാ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കമലാക്ഷി. മക്കൾ; ഷീല അജയകുമാർ, ഷേർളി സുകുമാരൻ, ഷമ്മി തങ്കരാജ്, ഷൈനി റോബി. മരുമക്കൾ: അജയകുമാർ, സുകുമാരൻ, തങ്കരാജ്, കെ.പി. റോബി.