അയ്യങ്കാളി മെമ്മോറിയൽ സ്‌കോളർഷിപ്പ്
Friday 18 July 2025 12:39 AM IST
കോട്ടയം : അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സർച്ച് ആൻഡ് ഡെവലപ്പ്മെന്റ് സ്‌കീം പ്രകാരമുള്ള സ്‌കോളർഷിപ്പ് ലഭിക്കുന്നതിന് 2025, 26 വർഷത്തേക്കുള്ള അപേക്ഷകൾ സ്ഥാപന മേധാവിയുടെ സാക്ഷ്യപ്പെടുത്തൽ, അനുബന്ധ രേഖകൾ എന്നിവ സഹിതം കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി ഓഫീസിലോ ബന്ധപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ (പുഞ്ചവയൽ, മേലുകാവ്, വൈക്കം) ലഭ്യമാക്കണം. അവസാന തീയതി : 21. വിശദവിവരത്തിന് കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന പട്ടികവർഗ വികസന വകുപ്പ് കോട്ടയം ജില്ലാ ഓഫീസറുടെ (പ്രോജക്ട് ഓഫീസർ) ഓഫീസുമായോ ബന്ധപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുമായോ ബന്ധപ്പെടണം. ഫോൺ: 04828202751.