മൊബൈൽ സർജറി യൂണിറ്റ്
Friday 18 July 2025 12:41 AM IST
വാഴൂർ : മൃഗസംരക്ഷണ വകുപ്പ് ജില്ലാ മൊബൈൽ സർജറി യൂണിറ്റിന്റെ ഉപകേന്ദ്രം വാഴൂർ മൃഗാശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു. വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടവേലിൽ ഉദ്ഘാടനം നിർവഹിച്ചു. ചീഫ് വെറ്ററിനറി ഓഫീസർ ഡോ. സുജ .വി പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റ് വി. പി. റെജി, വൈസ് പ്രസിഡന്റ് ഡി.സേതുലക്ഷ്മി, ജിജി നടുവത്താനിയിൽ, നിഷ രാജേഷ് എന്നിവർ സംസാരിച്ചു. ടോൾ ഫ്രീ നമ്പർ ആയ 1962 ൽ മുൻകൂട്ടി ബുക്ക് ചെയ്ത് സേവനം ഉപയോഗിക്കാം. വന്ധ്യംകരണ ശസ്ത്രക്രിയകൾക്ക് നായ്ക്കൾക്ക് 2,500 രൂപയും, പൂച്ചയ്ക്ക് 1500 രൂപയുമാണ് ഈടാക്കുന്നത്. മറ്റു മൃഗങ്ങൾക്കുള്ള ശസ്ത്രക്രിയ സർക്കാർ നിശ്ചയിച്ച ഫീസ് ഈടാക്കി നൽകും.