ഭക്ഷ്യസുരക്ഷാ പരിശീലനം

Friday 18 July 2025 12:43 AM IST

അരുവിത്തുറ: മാതൃവേദി അരുവിത്തുറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഫുഡ് സയൻസ് വിഭാഗത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അടുക്കളയും ഭക്ഷ്യസുരക്ഷയും എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. സെമിനാർ അരുവിത്തുറ ഫൊറോനാ പള്ളി വികാരി ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഉദ്ഘാടനം നിർവഹിച്ചു. അടുക്കളയിലെ ഭക്ഷ്യസുരക്ഷ മാർഗ്ഗങ്ങൾ സംബന്ധിച്ച പ്രായോഗിക പരിശീലനമാണ് വീട്ടമ്മമാർക്ക് നൽകയത്. മാതൃജ്യോതി യൂണിറ്റ് ഡയറക്ടർ ഫാ. ലിബിൻ പാലയ്ക്കാതടത്തിൽ, ബിൻസ് കെ തോമസ്, ഷോണി കിഴക്കേത്തോട്ടം, ആരതി ഒ.ബി, ഫാത്തിമ കെ എന്നിവർ ക്ലാസുകൾ നയിച്ചു.