വിളംബര ഘോഷയാത്ര
Friday 18 July 2025 12:00 AM IST
തൃശൂർ: രാമായണ മാസാചരണത്തിന്റെ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. കേരള ക്ഷേത്ര സംരക്ഷണ സമിതി തൃശ്ശിവപേരൂർ കമ്മിറ്റിയുടെ അഭിമുഖത്തിൽ വടക്കുന്നാഥന്റെ പ്രദക്ഷിണ വഴിയിൽ നഗരം ചുറ്റി വിളംബര ഘോഷയാത്ര പാറേമക്കാവ് അഗ്രശാലയിൽ സമാപിച്ചു. ശ്രീരാമകൃഷ്ണ മഠത്തിലെ സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്തു. അഗ്രശാലയിൽ നടന്ന പൊതുപരിപാടിയിൽ ഡോ. എം.വി. നടേശൻ മുഖ്യപ്രഭാഷണം നടത്തി. വേണാട് വാസുദേവൻ അദ്ധ്യക്ഷനായി. രമേഷ് വാര്യർ, എസ്. കല്യാണകൃഷ്ണൻ, മുകുന്ദൻ കുന്നമ്പത്ത് എന്നിവർ സംസാരിച്ചു.