കുട്ടികളുടെ ഗ്രീൻ ഇനീഷ്യേറ്റീവ് 23ന്
കണ്ണൂർ:കുട്ടികളുടെ ഗ്രീൻ ഇനീഷ്യേറ്റീവ് 23ന് കണ്ണൂർ ജില്ലാ ആസുത്രണ സമിതി ഹാളിൽ നടക്കും. ജില്ലയിലെ ഹരിതവും ശുചിത്വവുമായ പ്രവർത്തനങ്ങളിൽ കുട്ടികളെ കേന്ദ്രീകരിച്ചുള്ളതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും അല്ലാതെയും കുട്ടികളുടെ നേതൃത്വത്തിൽ നടന്നതുമായ ശ്രദ്ധേയമായ ഹരിത പ്രവർത്തനങ്ങൾ പൊതുജനശ്രദ്ധയിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് ഗ്രീൻ ഇനീഷേറ്റീവ് സംഘടിപ്പിക്കുന്നത്. കുട്ടികളുടെ പങ്കാളിത്തത്തോടെയുള്ള വിവിധ ക്യാമ്പയിൻ പ്രവർത്തനങ്ങൾ നിരീക്ഷകരായ അദ്ധ്യാപകരുടെയും വിദഗ്ധ പാനലുകാരുടെയും മുന്നിൽ അവതരിപ്പിക്കും. ഹരിത കേരളം മിഷൻ നീലകുറിഞ്ഞി പ്രശ്നോത്തരിയിൽ ഗ്രീൻ അംബാസിഡർമാരായി തെരഞ്ഞെടുക്കപ്പെട്ട കുട്ടി പ്രതിഭകകളും പരിപാടിയിൽ പങ്കെടുക്കും. ഹരികേരളം മിഷൻ, ശുചിത്വമിഷൻ, വിദ്യാഭ്യാസ വകുപ്പ്, വിദ്യാകിരണം മിഷൻ, സന്നദ്ധ സംഘടനയായ മോർ എന്നിവ ചേർന്നാണ് ഗ്രീൻ ഇനീഷ്യേറ്റീവ് സംഘടിപ്പിക്കുന്നത്.