മണ്ണ് പരിശോധന ക്യാമ്പയിന് തുടക്കം
നീലേശ്വരം: ജില്ലാ പഞ്ചായത്ത് ജില്ലാ മണ്ണു പരിശോധന ശാല മുഖേന നടപ്പിലാക്കുന്ന വാർഷിക പദ്ധതി മൃത്തിക മണ്ണ് പരിശോധന ക്യാമ്പയിൻ പദ്ധതിക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം മടിക്കൈ കൃഷിഭവനിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ നിർവഹിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അദ്ധ്യക്ഷത വഹിച്ചു. മണ്ണ് പരിശോധന കാര്യാലയത്തിലെ അസിസ്റ്റന്റ് സോയിൽ കെമിസ്റ്റ് കെ.പി.രേഷ്മ പദ്ധതി വിശദീകരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.അബ്ദുൾ റഹ്മാൻ, ജില്ലാ പഞ്ചായത്ത് മെമ്പർ എസ്.ജെ.സജിത്ത്, മടിക്കൈ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ രമാ പദ്മനാഭൻ, വാർഡ് മെമ്പർമാരായ എൻ.ബാലകൃഷ്ണൻ, എ.ശൈലജ, കൃഷി അസിസ്റ്റന്റ് പി.വി.നിഷാന്ത് എന്നിവർ സംസാരിച്ചു.കൃഷിവിജ്ഞാൻ കേന്ദ്രയിലെ സീനിയർ ടെക്നിക്കൽ ഓഫീസർ ഡോ.ബഞ്ചമിൻ മാത്യു ക്ളാസെടുത്തു. കൃഷി ഓഫീസർ സി പ്രമോദ് കുമാർ സ്വാഗതവും കൃഷി അസിസ്റ്റന്റ് സജിത മണിയറ നന്ദിയും പറഞ്ഞു.