300 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
Friday 18 July 2025 12:02 AM IST
ഉദിയൻകുളങ്ങര: അന്യസംസ്ഥാനത്തുനിന്നും ആഡംബര വാഹനത്തിൽ കടത്തിക്കൊണ്ടുവന്ന
300 കിലോ പുകയില ഉത്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ. ബീമാപള്ളി സ്വദേശികളായ ഷമീർ (34),നവാസ് (32) എന്നിവരെയാണ് നെയ്യാറ്റിൻകര എക്സൈസ് പിടികൂടിയത്. ഇന്നലെ പുലർച്ചെ 4ഓടെ നെയ്യാറ്റിൻകര ഇരിമ്പിൽ വച്ചാണ് ഇവരെ പിടികൂടിയത്. സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമാക്കി ലഹരി ഉത്പന്നങ്ങൾ എത്തിച്ചുനൽകുന്ന ഇവരെ കഴിഞ്ഞ കുറച്ചുനാളായി നിരീക്ഷിച്ചു വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിടികൂടിയ ഉത്പന്നങ്ങൾക്ക് 4 ലക്ഷത്തോളം വിലവരും. എക്സൈസ് ഇൻസ്പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ അരുൺകുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് കുമാർ,വിജയമോഹൻ,ഷിന്റോ,അരുൺ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.