അരുമാനൂർ ജി.രാമചന്ദ്രൻ നിര്യാതനായി

Friday 18 July 2025 12:20 AM IST

തിരുവനന്തപുരം: പെരുംമ്പഴുതൂർ മുട്ടയ്ക്കാട് അനുപമയിൽ അരുമാനൂർ ജി. രാമചന്ദ്രൻ (81) നിര്യാതനായി. ശിവഗിരി മഠംത്തിന്റെ പോഷക സംഘടനയായ ഗുരുധർമ്മപ്രചരണസഭയുടെ മുൻ രജിസ്ട്രാർ, ജില്ലാ പ്രസിഡന്റ്,​ ശിവഗിരി മഠം ബ്രഹ്മവിദ്യാലയത്തിലെ ആചാര്യൻ,​ നെയ്യാറ്റിൻകര ഹയർ സെക്കൻഡറി സ്കൂൾ വൈസ് പ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ടി.ജി. അംബിക. മക്കൾ: ഇന്ദു.എ.ആർ.രഞ്ജു,​എ.ആർ.അനൂപ്.എ.ആർ.മരുമക്കൾ: ഹരികുമാർ.കെ,​ ബിനുകുമാർ.ബി,​ദീപിക.പി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ.