തലശ്ശേരിയിൽ 20ന് സംഗീത സന്ധ്യ

Thursday 17 July 2025 9:25 PM IST

തലശ്ശേരി: മുഹമ്മദ് റഫിയുടെ 45ാം ചരമവാർഷികാചരണ ഭാഗമായി 20ന് മുഹമ്മദ് റാഫി ഫൌണ്ടേഷൻ ഹാളിൽ സംഗീതസന്ധ്യ സംഘടിപ്പിക്കും.തലശ്ശേരി സബ്ബ് കളക്ടർ കാർത്തിക് പാണിഗ്രഹി മുഖ്യാതിഥിയാവും. പരിപാടിയിൽ റാഫിയുടെ അനശ്വരഗാനങ്ങൾ മുംബെ സ്വദേശി പ്രസൺ റാവു ആലപിക്കും. ലതാ മങ്കേഷ്‌കർ ഗാനങ്ങൾ മുംബൈ സ്വദേശി നമ്രത, കിശോർകുമാർ ഗാനങ്ങൾതൃശൂർ സ്വദേശി നസീർ അലി, മുകേഷ്കുമാർ ഗാനങ്ങൾ കോഴിക്കോട് സ്വദേശി സന്തോഷ് എന്നിവർ ആലപിക്കും. സിനിമാ സംഗീത സംവിധായകൻ സുഷാന്താണ് ഓർക്കെസ്ട്രാ ഒരുക്കുന്നത്. പ്രവേശനം പാസ് മുഖേനയായിരിക്കുമെന്ന് എ.കെ.സക്കറിയ, അസ്ലം ആര്യ, അഫ്സൽ ബാബു ആദിരാജ, അബ്ദുൾ സലിം, ഫൈസൽ ബിണ്ടി, മെഹബൂബ പാച്ചൻ, ഫസീഷ്, നിയാസ് അബൂട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.