തിക്കുറിശ്ശി ഫൗണ്ടേഷന്റെ പ്രതിമാസ പ്രതിഭാസംഗമം
Friday 18 July 2025 1:11 AM IST
തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പ്രസ് ക്ലബിലെ എസ്.എസ്.റാം ഹാളിൽ സംഘടിപ്പിച്ച സാഹിത്യവും മാനവികതയും എന്ന സെമിനാർ സാഹിത്യകാരൻ ഡോ.വിളക്കുടി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡന്റ് ബി.മോഹനചന്ദ്രൻ നായർ അദ്ധ്യക്ഷനായി.സുജാത അരളത്തിന്റെ മഴ നനയുന്ന കടൽ എന്ന കവിത സമാഹാരത്തിലെ മാനവികതയെ കുറിച്ച് ചർച്ച നടന്നു. ഫൗണ്ടേഷൻ സെക്രട്ടറി രാജൻ വി.പൊഴിയൂർ,അനിൽ നെടങ്ങോട്,സൈമൺ തൊളിക്കോട്,അമ്മിണിക്കുട്ടൻ,സുലോചന ശാസ്താംകോട്ട എന്നിവർ സംസാരിച്ചു. തുടർന്ന് ഫൗണ്ടേഷൻ അംഗമായ കൃഷ്ണവേണി അദ്ധ്യക്ഷയായി കവിസമ്മേളനം നടന്നു.