ഇനി കാത്തിരിക്കേണ്ട , സുമതി വളവ് ആഗസ്റ്റ് 1ന്
മാളികപ്പുറത്തിന്റെ വൻ വിജയത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം സുമതി വളവ് ആഗസ്റ്റ് 1ന് തിയേറ്രറിൽ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് പ്രേക്ഷകരിലേക്കെത്തിക്കുക. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ ഹൊറർ ഫാമിലി ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, ശ്രാവൺ മുകേഷ്, നന്ദു, മനോജ് കെ.യു, ശ്രീജിത്ത് രവി, ബോബി കുര്യൻ, അഭിലാഷ് പിള്ള, ശ്രീപഥ് യാൻ, ജയകൃഷ്ണൻ, കോട്ടയം രമേശ്, സുമേഷ് ചന്ദ്രൻ, ചെമ്പിൽ അശോകൻ, വിജയകുമാർ, ശിവ അജയൻ, റാഫി, മനോജ് കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്‌നിയ ജയദീഷ്, സ്മിനു സിജോ, അശ്വതി അഭിലാഷ് എന്നിവരാണ് താരങ്ങൾ. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള തിരക്കഥ എഴുതുന്നു. ശങ്കർ പി.വി ആണ് ഛായാഗ്രഹണം. സംഗീതം: രഞ്ജിൻ രാജ്. ശ്രീ ഗോകുലം മൂവീസ്, മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസ് എന്നിവർ ചേർന്നാണ് നിർമ്മാണം. വിതരണം: ഡ്രീം ബിഗ് ഫിലിംസ്. പി.ആർ.ഒ ആൻഡ് മാർക്കറ്റിങ് കൺസൽട്ടന്റ്: പ്രതീഷ് ശേഖർ.