മാരീസൻ ട്രെയിലർ
വടിവേലുവിനെയും ഫഹദ് ഫാസിലിനെയും പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന, സൂപ്പർ ഗുഡ് ഫിലിംസിന്റെ 98-ാമത് ചിത്രമായ" മാരീസൻ ട്രെയിലർ റിലീസ് ചെയ്തു. സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന മാരീസൻ" ജൂലായ് 25ന് എ. പി ഇന്റർനാഷണൽ ലോകവ്യാപകമായി പ്രദർശനത്തിന് എത്തിക്കും. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ട്രാവലിങ് ത്രില്ലർ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം വി. കൃഷ്ണമൂർത്തി ആണ്. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും വി. കൃഷ്ണമൂർത്തി ആണ്. കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി.എൽ. തേനപ്പൻ, ലിവിംഗ്സ്റ്റൺ, റെണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോൺ രാജ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. കലൈസെൽവൻ ശിവാജി ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: യുവൻ ശങ്കർ രാജ, എഡിറ്റിംഗ്: ശ്രീജിത് സാരംഗ്, ആർട്ട് ഡയറക്ഷൻ: മഹേന്ദ്രൻ. ഇ ഫോർ എക്സ്പെരിമെന്റ് ക്രിയേറ്റീവ് പ്രൊഡ്യൂസർമാർ ആണ്. പി.ആർ.ഒ: എ.എസ് ദിനേശ്.