ഓടും കുതിര ചാടും കുതിര സെക്കന്റ് ലുക്ക്
ഫഹദ് ഫാസിൽ നായകനായി അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന 'ഓടും കുതിര ചാടും കുതിര'യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. കല്യാണി പ്രിയദർശൻ, രേവതി പിള്ള എന്നിവർ നായികമാരാകുന്ന ചിത്രം ആഗസ്റ്റ് 29ന് പ്രദർശനത്തിനെത്തും. ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്, ലാൽ, രഞ്ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ബാബു ആന്റണി, നന്ദു, അനുരാജ്, ഇടവേള ബാബു, വിനീത് ചാക്യാർ, ശ്രീകാന്ത് വെട്ടിയാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോർജ് നിർവഹിക്കുന്നു. സുഹൈൽ കോയ എഴുതിയ വരികൾക്ക് ജെസ്റ്റിൻ വർഗീസ് സംഗീതം പകരുന്നു. എഡിറ്റിംഗ്- അഭിനവ് സുന്ദര്‍ നായ്ക്ക്, കലാ സംവിധാനം- ഔസേഫ് ജോണ്‍, പ്രൊഡക്ഷൻ കൺട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ: അശ്വനി കലേ, മേക്കപ്പ്: റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം: മഷർ ഹംസ, സൗണ്ട്: നിക്‌സൺ ജോർജ്, വിതരണം: സെൻട്രൽ പിക്ചേഴ്‌സ് റിലീസ്, പി.ആർ.ഒ: എ.എസ് ദിനേശ്.