ആർ.സി.സിയിൽ പ്രഭാതഭക്ഷണം നൽകും

Friday 18 July 2025 1:22 AM IST

തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ഉമ്മൻചാണ്ടി മെമ്മോറിയൽ കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഇന്ന് വിവിധയിടങ്ങളിൽ ഉമ്മൻചാണ്ടിയുടെ ഛായാചിത്രങ്ങളിൽ പുഷ്പാർച്ചനയും ആർ.സി.സിയിൽ പ്രഭാതഭക്ഷണവും നൽകും. ആർ.സി.സിയിലെ രണ്ട് രോഗികൾക്ക് താമസസൗകര്യവും ഭക്ഷണവും അത്യാവശ്യ സാധനങ്ങളും നൽകിയതായി ഭാരവാഹികൾ അറിയിച്ചു.