സർവ്വം മായം തന്നെ അല്ലേ അളിയാ എന്ന് നിവിനും അജുവും

Friday 18 July 2025 3:23 AM IST

നിവിൻപോളി - അജു വർഗീസ് കൂട്ടുകെട്ടിൽ അഖിൽ സത്യൻ കഥ എഴുതി സംവിധാനം ചെയ്യുന്ന സർവ്വം മായയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. ഫാന്റസി കോമഡി ഗണത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിലാണ് നിവിനും അജുവും. മലയാളികൾ നെഞ്ചോടുചേർത്തുവച്ച നിവിൻപോളി - അജു വർഗീസ് കൂട്ടുകെട്ടിൽ എത്തുന്ന പത്താമത്തെ ചിത്രം ആണ് സർവ്വം മായ. ജനാർദ്ദനൻ, രഘുനാഥ് പലേരി, പ്രീതി മുകുന്ദൻ, അൽത്താഫ് സലിം, മധുവാര്യർ, റിയ ഷിബു തുടങ്ങി വലിയൊരു താരനിരയുണ്ട്. ഫയർ ഫ്ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യകുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം ശരൺ വേലായുധൻ, സംഗീതം: ജസ്റ്റിൻ പ്രഭാകർ, എഡിറ്റർ: അഖിൽ സത്യൻ, സിങ്ക് സൗണ്ട് അനിൽ രാധാകൃഷ്ണൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ബിജു തോമസ്, പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, വസ്‌ത്രാലങ്കാരം: സമീറ സതീഷ്.