സെന്റ് ജോൺസിൽ ഇവാനോ ക്വിസ്

Friday 18 July 2025 1:23 AM IST

തിരുവനന്തപുരം: നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ മാർ ഇവാനിയോസ് മെത്രാപ്പൊലീത്തയുടെ ഓർമ്മയ്ക്കായി നടത്തുന്ന ഇവാനോ ക്വിസ് മത്സരം ഇന്ന് നടക്കും.സ്കൂളിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന മത്സരം പ്രിൻസിപ്പൽ ഫാ.ജോസ് ചരുവിൽ ഉദ്ഘാടനം ചെയ്യും.രണ്ട് കാറ്റഗറികളിലായി നടക്കുന്ന മത്സരത്തിലെ വിജയികൾക്ക് 25000 ലധികം രൂപയുടെ ക്യാഷ് പ്രൈസും ഉപഹാരങ്ങളും നൽകും. മത്സരാർത്ഥികൾ 11.30ന് റിപ്പോർട്ട് ചെയ്യണം.പ്രമുഖ സ്പിരിച്വൽ ക്വിസ് മാസ്റ്റർ ഫാ.ജോബിൻ കമച്ചംപറമ്പിൽ മത്സരം നയിക്കും.സമ്മാനദാനം വൈകിട്ട് 3ന് നടക്കുന്ന ചടങ്ങിൽ ബഥനി പ്രൊവിൻഷൽ സുപ്പീരിയർ സിസ്റ്റർ ഡോ.സാന്ദ്ര നിർവഹിക്കും.