ഇറോട്ടിക് ഹൊററുംത്രില്ലറും, മദനമോഹം ടൈറ്റിൽ പോസ്റ്റർ
ഇറോട്ടിക് ഹൊററും ത്രില്ലറും ചേരുന്ന മദനമോഹം എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. പുതുമുഖങ്ങളായ ചന്ദന അരവിന്ദ്, ഹന്ന, കൃഷ്ണകുമാർ, രഞ്ജിത്ത് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം നവാഗതനായ പ്രശാന്ത് ശശി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു. കേരളസമൂഹത്തിൽ നിലനിന്നിരുന്ന സ്മാർത്തവിചാരത്തെ ആസ്പദമാക്കി വായകോടൻ മൂവി സ്റ്റുഡിയോ, ന്യൂ ജെൻ മൂവി മേക്കേഴ്സുമായി സഹകരിച്ച് നിർമിക്കുന്നു. 'ഐ ആം എ ഫാദർ' എന്ന ചിത്രത്തിനുശേഷം വായകോടൻ മൂവി സ്റ്റുഡിയോയുടെ ബാനറിൽ മധുസൂദനൻ നിർമിക്കുന്ന സിനിമയാണ്. എ ടെയിൽ ഒഫ് കുഞ്ഞിതേയി എന്നാണ് ടാഗ് ലൈൻ. ഛായാഗ്രഹണം: ദിലീപ് അഹമ്മദ്, എഡിറ്റിംഗ്: ശ്യം കൃഷ്ണ, ബി.ജി.എം ആന്റ് മ്യൂസിക്: അരുൺ, ലിറിക്സ്: പ്രശാന്ത്, മേക്കപ്പ്: ജിജേഷ് ഉത്രം,ആർട്ട്: വൈശാഖ്, കോസ്റ്റ്യൂംസ്: സിനി ജോസഫ്,പ്രൊഡക്ഷൻ കൺട്രോളർ: ശങ്കർജി, പ്രൊഡക്ഷൻ മാനേജർ: ബിജു. ജൂലായ് 20ന് പെരുമ്പാവൂരും പരിസരങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും. പി.ആർ.ഒ: പി. ശിവപ്രസാദ്