ജോഷി ചിത്രത്തിൽ ഉണ്ണി മുകുന്ദൻ
ഹിറ്റ്മേക്കർ സംവിധായകൻ ജോഷിയും പാൻ ഇന്ത്യൻ ആക്ഷൻ സൂപ്പർസ്റ്റാർ ഉണ്ണി മുകുന്ദനും ആദ്യമായി ഒരുമിക്കുന്നു. ജോഷിയുടെ പിറന്നാൾ ദിനത്തിലാണ് പ്രഖ്യാപനം. പാൻ ഇന്ത്യൻ ആക്ഷൻ ചിത്രത്തിന് അഭിലാഷ് എൻ. ചന്ദ്രൻ രചന നിർവഹിക്കുന്നു. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ്, അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിംഗ് ഒഫ് കൊത്ത എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് അഭിലാഷ് എൻ. ചന്ദ്രൻ. ബ്ലോക്ക്ബസ്റ്റർ ചിത്രം മാർക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം, ആക്ഷൻ സിനിമയുടെ നിലവാരം ഉയർത്തുന്നതായിരിക്കുമെന്നും ഉണ്ണി മുകുന്ദൻ ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പിൽ എത്തുമെന്നും, അണിയറപ്രവർത്തകർ സൂചിപ്പിക്കുന്നു. ഇവരുടെയും കൂട്ടുകെട്ട് ഇന്ത്യൻ സിനിമയിൽ ഒരു വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ, ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ എന്നിവർ ചേർന്നാണ് നിർമ്മാണം. അടുത്തമാസം ചിത്രീകരണം ആരംഭിക്കും.മമ്മൂട്ടി, മോഹൻലാൽ സുരേഷ് ഗോപി എന്നീ സൂപ്പർ സ്റ്റാറുകളുമായി ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് ജോഷി. ജോജു ജോർജ് നായകനായ ആന്റണിയാണ് ജോഷിയുടെ സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിന്റെ നിർമ്മാതാവും ഐൻസ്റ്റിൻ സാക് പോൾ ആയിരുന്നു. പി.ആർ.ഒ: എ.എസ് ദിനേശ്.