പി .ഡി .പി നിവേദനം നൽകി

Friday 18 July 2025 1:35 AM IST

അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ വിവിധ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പി .ഡി .പി അമ്പലപ്പുഴ മണ്ഡലം കമ്മറ്റി എച്ച് .സലാം എം.എൽ.എയ്ക്ക് നിവേദനം നൽകി. വാർഡ് ആറിലെ ഇജാബ ജംഗ്ഷൻ മുതൽ കിഴക്കോട്ടുള്ള റോഡ് ,വാർഡ് പന്ത്രണ്ട് ഉൾപ്പെടുന്ന വളഞ്ഞവഴി ജംഗ്ഷൻ - ബീച്ച് റോഡ്, പ്രിമിയറിന്റെ പടിഞ്ഞാറുവശം കണ്ടംകുളങ്ങരയിലേക്ക് പ്രവേശിക്കുന്ന റോഡ്,വാർഡ് പത്തിലെ കണ്ടത്തിൽ പറമ്പ് നെടിയാംപറമ്പ് റോഡ് തുടങ്ങിയ റോഡുകളുടെ അറ്റകുറ്റപണി നടത്തണമെന്നാവശ്യപ്പെട്ടാണ് നിവേദനം നൽകിയത് . ജില്ലാ സെക്രട്ടറി ഷുക്കൂർ മോറീസ്, സംസ്ഥാന കൗൺസിലംഗം സിയാദ് മുസ്തഫ, മണ്ഡലം വൈസ് പ്രസിഡണ്ട് സാലി കമ്പിവളപ്പ്, പി .റ്റി.യു. സി ജില്ലാ ട്രഷറർ.ഇഖ്ബാൽ, അഫ്സൽ നീർക്കുന്നം, നൂറുദ്ധീൻ പാച്ചേരിൽ തുടങ്ങിയവർ പങ്കെടുത്തു.