ഉമ്മൻചാണ്ടി അനുസ്‌മരണം

Friday 18 July 2025 1:41 AM IST

മുഹമ്മ: നേതാജി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണവും ഡയാലിസിസ് കിറ്റ് വിതരണവും നേത്ര ചികിത്സാക്യാമ്പും ഇന്ന് രാവിലെ 9 ന് നേതാജി ഭവനിൽ നടക്കും. അനുസ്മ‌രണസമ്മേളനം ഉദ്ഘാടനവും ആലപ്പുഴ ജോയ് ആലുക്കാസ് സ്പോൺസർ ചെയ്യുന്ന ഡയാലിസിസ് കിറ്റ് വിതരണവും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഡോ. എം.പി. പ്രവീൺ നിർവഹിക്കും. ചൈതന്യ കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് മുൻ എം.പി. ഡോ. കെ.എസ്. മനോജ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് എം.പി. ജോയി അദ്ധ്യക്ഷത വഹിക്കും.