കായികാദ്ധ്യാപകർ ധർണ നടത്തി  

Friday 18 July 2025 1:42 AM IST

ആലപ്പുഴ: 2023ലെ സംരക്ഷണ ഉത്തരവ് സർക്കാർ, എയ്ഡഡ്‌ വിദ്യാലയങ്ങൾക്ക് ഒരുപോലെ ബാധകമാക്കി തസ്തിക നഷ്ടപ്പെട്ട അദ്ധ്യാപകരെക്കൂടി ഉൾപ്പെടുത്തി, എക്കാലത്തേക്കുമായി പുന:സ്ഥാപിക്കുക. യു.പി, എച്ച്.എസ് കായികാദ്ധ്യാപക തസ്തികാനിർണ്ണയ മാനദണ്ഡങ്ങൾ ശാസ്ത്രീയവും, കാലോചിതവുമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കായികാദ്ധ്യാപകർ ഡി.ഡി ഓഫീസ് ധർണ നടത്തി. ഒളിമ്പ്യൻ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംയുക്ത കായിക അധ്യാപക സംഘടന ചെയർമാൻ വി.ഷാജി അദ്ധ്യക്ഷത വഹിച്ചു അദ്ധ്യാപക സംഘടന നേതാക്കളായ ജോൺ ബ്രിട്ടോ, ഷജിത്ത് ഷാജി, അനന്തൻ, കെ.ആർ.ഷമീം, അഹമ്മദ്, വിനയ ചന്ദ്രൻ, ഷീല സ്റ്റാലിൻ, അർജുൻ, പി.ബി. ഐജിൻ എന്നിവർ സംസാരിച്ചു.