വില്ലേജ് ഓഫീസർക്ക് യാത്രയയപ്പ്
Friday 18 July 2025 1:42 AM IST
ആലപ്പുഴ: ഡെപ്യൂട്ടി തഹസിൽദാറായി പ്രൊമോഷൻ ലഭിച്ച് സ്ഥലം മാറിപ്പോകുന്ന ആലപ്പുഴ പടിഞ്ഞാറ് വില്ലേജ് ഓഫീസറും ആലപ്പുഴ ഗവ മുഹമ്മദൻസ് സ്കൂളിലെ 1986-87 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥിയുമായ എസ്,സജിത്തിന് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടേയും വില്ലേജ് ജനകീയ സമിതിയുടേയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. വലിയകുളം വാർഡ് കൗൺസിലർ ബി. നസീർ ഉദ്ഘാടനം ചെയ്തു. ബീച്ച് വാർഡ് കൗൺസിലർ പ്രഭ ശശികുമാർ അദ്ധ്യക്ഷയായി. കൗൺസിലർമാരായ നസീർ പുന്നയ്ക്കൽ, ബി.അജേഷ് , നജിത ഹാരിസ്, സിമി ഷഫിഖാൻ, മേരി ലിൻഡ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഉദയൻ, ടി.ജി.റജി, എ.എം.നൗഫൽ, നൂറുദ്ധീൻ, കാർത്തികേയൻ എന്നിവർ സംസാരിച്ചു.