കായികോപകരണ വിതരണം

Friday 18 July 2025 1:42 AM IST

ആലപ്പുഴ: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ വേനൽപാഠം എന്ന പേരിൽ സംഘടിപ്പിച്ച സമ്മർ കോച്ചിംഗ് ക്യാമ്പിന്റെ ഭാഗമായി കായിക ഉപകരണങ്ങളും സാമ്പത്തിക സഹായങ്ങളും ജില്ലാ കളക്ടർ അലക്സ് വ‌ർഗീസ് വിതരണം ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ബാങ്കിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.ജി. വിഷ്ണു, സെക്രട്ടറി ടി.പി. റോയ്, കളക്ട്രേറ്റ് ഫിനാൻസ് ഓഫീസർ അജയാനന്ദ്, ഇന്ത്യൻ ബാങ്ക് സോണൽ മാനേജർ സി. സജീവ് കുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.