യൂത്ത് സ്കിൽസ് ദിനാചരണം

Friday 18 July 2025 12:42 AM IST

ആലപ്പുഴ: യുവതലമുറയുടെ കഴിവുകൾ വികസിപ്പിക്കുകയും തൊഴിൽക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനായി ആഗോളതലത്തിൽ ആചരിക്കപ്പെടുന്ന ലോക യൂത്ത് സ്കിൽസ് ദിനം ആലപ്പുഴ സെന്റ് ജോസഫ്‌സ് വനിതാ കോളേജിൽ നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ.റീഗോ രാജു ഉദ്ഘാടനം ചെയ്തു. കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള മൈ ഭാരത് ആലപ്പുഴയുടെയും, എൻ.എസ്.എസ് യൂണിറ്റിന്റെയും, എസ്.എസ് ചേഞ്ച്മേക്കേഴ്സിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. എസ്.ശിവമോഹൻ , എഫ്.നിമിഷ, നീതു ജോസ്, അല്ലെന്റ എന്നിവർ സംസാരിച്ചു. നിവേദിത സ്വാഗതവും ദൃതയ നന്ദിയും പറഞ്ഞു.

.