'ഫ്രഷ് വെജിറ്റബിൾ കട്ട് 'വിതരണോദ്ഘാടനം
Friday 18 July 2025 2:42 AM IST
മുഹമ്മ : കുടുംബശ്രീ ജില്ലാ മിഷന്റെയും മുഹമ്മ സി.ഡി.എസിന്റെയും നേതൃത്വത്തിൽ മുഹമ്മ എസ്.എൻ ജംഗ്ഷനിൽ പച്ചക്കറികളുടെ കഷ്ണങ്ങൾ അടങ്ങിയ പാക്കറ്റിന്റെ വിപണന കേന്ദ്രം 'ഫ്രഷ് വെജിറ്റബിൾ കട്ട് ' ആരംഭിച്ചു. മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ആദ്യ വിൽപ്പന നിർവ്വഹിച്ചു. മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. ടി. റെജി വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു. മുഹമ്മ കൃഷി ഓഫീസർ പി. എം. കൃഷ്ണ , ബ്ലോക്ക് കോ- ഓഡിനേറ്റർ സുരമ്യ , സി.ഡി.എസ് ചെയർ പേഴ്സൺ സേതുഭായി എന്നിവർ സംസാരിച്ചു. വിവിധ പച്ചക്കറി കഷ്ണങ്ങൾ അടങ്ങിയ ഒരു പാക്കറ്റിന് 50 രൂപയാണ് വില.