സുരേഷ് ഗോപിയുടെ അകമ്പടി വാഹനത്തിന് വഴിതെറ്റി
Friday 18 July 2025 12:58 AM IST
തൃശൂർ: കേന്ദ്രമന്ത്രി സരേഷ് ഗോപിക്ക് അകമ്പടി പോയ പൊലീസ് വാഹനത്തിന് വഴിതെറ്റി. മന്ത്രിയുടെ വാഹനം രണ്ടു കിലോ മീറ്റർ ദൂരം വട്ടം കറങ്ങി. ഇന്നലെ വൈകിട്ട് അന്തിക്കാട് മണ്ടിതറ ഭാഗത്തു വെള്ളക്കെട്ട് പ്രദേശം കാണുന്നതിന് വേണ്ടിയാണ് കേന്ദ്രമന്ത്രി എത്തിയത്. ഇത് സംബന്ധിച്ച് മുൻകൂട്ടി മന്ത്രിയുടെ ഓഫീസിൽ നിന്ന് പോയിരുന്നു. അന്തിക്കാട്, പുതുക്കാട് സ്റ്റേഷനുകളിലെ പൊലീസാണ് അകമ്പടി പോയത്. കേന്ദ്രമന്ത്രിയെ കൊണ്ടുപോയ വാഹനം റോഡ് അവസാനിക്കുന്നിടത്ത് നിൽക്കുകയായിരുന്നു. തുടർന്ന് വീണ്ടും തിരിച്ച് മറ്റൊരു വഴിയിലൂടെ നിശ്ചയിച്ച സ്ഥലത്തു എത്തുകയായിരുന്നു.