വിദ്യാഭ്യാസ മേഖലയിൽ നുഴഞ്ഞുകയറാൻ സംഘപരിവാറിനെ അനുവദിക്കില്ല

Friday 18 July 2025 12:05 AM IST

തൃശൂർ: കേരളത്തിൽ ഗവർണറെ ഉപയോഗിച്ച് വിദ്യാഭ്യാസ മേഖലയിലെ മൂല്യങ്ങളെ തകർക്കാനുള്ള ശ്രമം എന്തുവില കൊടുത്തും ചെറുക്കുമെന്ന് എ.ഐ.എസ്.എഫ് ദേശീയ സെക്രട്ടറി പി. കബീർ. സ്വയംഭരണ കോളേജുകളെ നിയന്ത്രിക്കാനുള്ള നിയമനിർമാണം നടത്തുക, സ്വയംഭരണ കോളേജുകളെ നിയന്ത്രിക്കാനുള്ള നിയമനിർമാണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഇ.ഒ ഓഫീസിലേക്ക് നടത്തിയ അവകാശ പത്രിക മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജില്ലാ പ്രസിഡന്റ് കെ.എസ്. അഭിറാം അദ്ധ്യക്ഷനായി. ടി. പ്രദീപ്കുമാർ, കെ.എ. അഖിലേഷ്, അർജുൻ മുരളീധരൻ പ്രസാദ് പറേരി, ബിനോയ് ഷബീർ, മിഥുൻ പോട്ടക്കാരൻ, സാനിയ പ്രസാദ് സംസാരിച്ചു.