പ്ലാസ്റ്റിക് സർജറി ദിനാചരണം
Friday 18 July 2025 12:06 AM IST
തൃശൂർ: ജൂബിലി മിഷൻ ആശുപത്രിയുടെ പ്ലാസ്റ്റിക് സർജറി തീപൊള്ളൽ വിഭാഗവും ജൂബിലിയിലെ ഐ.എം.എ ബ്രാഞ്ചും കൈരളി പ്ലാസ്റ്റിക് അസോസിയേഷനും സംയുക്തമായി ജൂബിലിയിൽ പ്ലാസ്റ്റിക് സർജറി ദിനം ആചരിച്ചു. ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ ഉദ്ഘാടനം ചെയ്തു. അനസ്‌തേഷ്യ വിഭാഗം പ്രൊഫസർ ഡോ. സി.വി. ഡേവിസ് അദ്ധ്യക്ഷനായി. ഡോ. കെ.എം. പ്രദ്യോത്, ഡോ. ഏയ്ഞ്ചല ജ്ഞാനദുരൈ, ഫാ. ടെറിൻ മുള്ളക്കര, പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ്, സി.ഇ.ഒ: ഡോ. ബെന്നി ജോസഫ്, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു സി. കള്ളിവളപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.