ഇന്ന് കെ.എസ്.യു പഠിപ്പുമുടക്ക്

Friday 18 July 2025 1:37 AM IST

തിരുവനന്തപുരം: തേവലക്കര ബോയ്സ് ഹൈസ്‌ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു സംസ്ഥാന വ്യാപകമായി സ്‌കൂളുകളിൽ ഇന്ന് പഠിപ്പ് മുടക്കും. കൊല്ലം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സ്‌കൂളിലേക്ക് മാർച്ചും നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൻ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും.