പാർലമെന്റിൽ 'ഹെൽത്ത് മെനു'
ന്യൂഡൽഹി: മികച്ച പോഷകാഹാര വിഭവങ്ങൾ ഉൾപ്പെടുത്തി പാർലമെന്റ് കാന്റീൻ മെനു പരിഷ്‌കരിച്ചു. 21ന് തുടങ്ങുന്ന വർഷകാല സമ്മേളനം മുതൽ എം.പിമാർക്ക് പുതിയ വിഭവങ്ങൾ രുചിക്കാം. ആരോഗ്യകരമായ ജീവിതശൈലിയെ പിന്തുണയ്ക്കുന്ന 'ഹെൽത്ത് മെനു' ആണിത്.
റാഗി, തിന, ജോവർ തുടങ്ങി മില്ലറ്റുകൾ അടങ്ങിയ ഇഡ്ഡലി, ഉപ്മാവ്, മൂംഗ് ദാൽ ചില്ല, ചന ചാറ്റ്, ജൈവ പച്ചക്കറികളാൽ തയ്യാറാക്കിയ ഫൈബർ സമ്പുഷ്ടമായ സലാഡുകൾ, പ്രോട്ടീൻ സൂപ്പുകൾ, മാംസാഹാര പ്രിയർക്ക് ഗ്രിൽഡ് ഫിഷ്, ഗ്രിൽഡ് ചിക്കൻ തുടങ്ങിയവ ലഭ്യമാകും. പരമ്പരാഗത കറികളും 'താലി' അടക്കം വിഭവങ്ങളും തുടരും.
കാർബോഹൈഡ്രേറ്റ്, സോഡിയം, കലോറി എന്നിവ കുറച്ചും അവശ്യ പോഷകങ്ങൾ, ഫൈബറുകൾ, പ്രോട്ടീൻ എന്നിവയാൽ സമ്പന്നവുമായിരിക്കും വിഭവങ്ങൾ. മധുരം ചേർക്കാത്ത പായസവുമുണ്ട്.
പുതിയ വിഭവങ്ങൾ; ബാർലി സാലഡ്, ജോവർ സാലഡ്, ഗാർഡൻ ഫ്രഷ് സാലഡ്, റോസ്റ്റ് ടൊമാറ്റോ, ബേസിൽ ഷോർബ, വെജിറ്റബിൾ ക്ലിയർ സൂപ്പ്
പാനീയങ്ങൾ: ഗ്രീൻ ടീ, ഹെർബൽ ടീ, മസാല സട്ടു, ശർക്കര ചേർത്ത മാമ്പഴം പന്ന