മഴ: പാകിസ്ഥാനിൽ 63 മരണം

Friday 18 July 2025 6:53 AM IST

കറാച്ചി: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ശക്തമായ മഴയിൽ ബുധനാഴ്ച രാവിലെ മുതൽ മരിച്ചത് 63 പേർ. 290 പേർക്ക് പരിക്കേറ്റു. കെട്ടിടങ്ങൾ തകർന്നുവീണും ഒഴുക്കിൽപ്പെട്ടും വൈദ്യുതാഘാതമേറ്റുമാണ് മരണങ്ങൾ സംഭവിച്ചിരിക്കുന്നതെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു. റാവൽപിണ്ടിയിൽ ജനങ്ങൾ പുറത്തിറങ്ങുന്നത് ഒഴിവാക്കാൻ ഇന്നലെ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. നദികൾ കരകവിഞ്ഞതോടെ നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു. അതേ സമയം, ജൂൺ അവസാനം മൺസൂൺ തുടങ്ങിയത് മുതൽ പാകിസ്ഥാനിലാകെ 180 ഓളം പേരാണ് മരിച്ചത്. ഇതിൽ പകുതിയും കുട്ടികളാണ്.