അദ്ധ്യാത്മ രാമായണം പുതു തലമുറയെ പഠിപ്പിക്കണം: അഡ്വ.ഡി.വിജയകുമാർ

Saturday 19 July 2025 12:36 AM IST

മാന്നാർ: സാഹോദര്യത്തിന്റെയും കുടുംബ ബന്ധങ്ങളുടെ ഭദ്രതയുടെയും ഉത്തമ രാഷ്ട്ര പുനർ നിർമാണത്തിന്റെയും സന്ദേശമാണ് അദ്ധ്യാത്മ രാമായണം പകർന്നു നൽകുന്നതെന്നും ഇത്‌ പുതു തലമുറയെ പഠിപ്പിക്കാനുള്ള അവസരമാണ് രാമായണ മാസചാരണമെന്നും അഖില ഭാരത അയ്യപ്പ സേവാസംഘം അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഡ്വ.ഡി.വിജയകുമാർ പറഞ്ഞു. അഖില ഭാരത അയ്യപ്പ സേവാസംഘം ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന രാമായണമാസചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിജയകുമാർ. അഖില ഭാരത അയ്യപ്പസേവാസംഘം ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് എൻ.സദാശിവൻ നായർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഷാജിവേഴപ്പറമ്പിൽ, സംസ്ഥാന ഭാരവാഹികളായ ബാബു കല്ലൂത്ര, ഗണേഷ് പുലിയുർ, അഡ്വ.കെ.സന്തോഷ് കുമാർ, യൂണിയൻ വൈസ് പ്രസിഡന്റ്‌ സോമൻ പ്ലാപ്പള്ളിൽ, ടി.സി.ഉണ്ണികൃഷ്ണൻ, കെ.ബി.യശോധരൻ, ജോ.സെക്രട്ടറി രാമചന്ദ്ര കൈമൾ, രാജേഷ് മുളക്കുഴ എക്സിക്യൂട്ടീവ് അംഗങ്ങളായ അംബി തിട്ടമേൽ, ഉത്തമൻ ആറന്മുള തുടങ്ങിയവർ പങ്കെടുത്തു.