പണിയുടെ രണ്ടാം ഭാഗം ഡീലക്സ്
ജോജു ജോർജ് നായകനായ പണിയുടെ രണ്ടാം ഭാഗത്തിന് ഡീലക്സ് എന്നു പേരിട്ടു. ഡീലക്സ് ബെന്നി എന്ന കഥാപാത്രത്തെയാണ് ജോജു ജോർജ് അവതരിപ്പിക്കുന്നത്. ഡിസംബറിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. ജോജു ജോർജ് സംവിധായകനായി അരങ്ങേറ്റം കുറിച്ച പണി, തൃശൂർ നഗര പശ്ചാത്തലത്തിൽ പ്രതികാരവും മാസും ത്രില്ലറും ചേർന്ന കഥയാണ് അവതരിപ്പിച്ചത്. തെന്നിന്ത്യൻ താരം അഭിനയ ആണ് നായികയായി എത്തിയത്. പത്തുവർഷത്തിനുശേഷം അഭിനയ വേഷമിട്ട മലയാള ചിത്രം കൂടിയാണ് പണി. സാഗർ സൂര്യ, ജുനൈസ്, അഭയ ഹിരൺമയി, പ്രശാന്ത് അലക്സാണ്ടർ, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും അറുപതോളം പുതിയ താരങ്ങളും ചിത്രത്തിൽ അണിനിരന്നു. ചിത്രത്തിന്റെ തിരക്കഥയും ജോജുവിന്റേതാണ്. ജോജുവിന്റെ നിർമ്മാണ കമ്പനിയായ അപ്പു പാത്തു പാപ്പു പ്രൊഡക്‌ഷൻസിന്റെയും എഡി സ്റ്റുഡിയോസിന്റെയും ശ്രീഗോകുലം മുവീസിന്റെയും ബാനറിൽ എം. റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം വേണു, ജിന്റേ ജോർജ്,. സാം സി.എസ്. സംഗീതം നിർഹിക്കുന്നു.