പ്രൈവറ്റ് കാര്യങ്ങളുമായി പ്രൈവറ്റ് ഫസ്റ്റ് ലുക്ക് 

Saturday 19 July 2025 3:50 AM IST

ഇന്ദ്രൻസ്, മീനാക്ഷി അനൂപ്, അന്നു ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോൺ രചനയും സംവിധാനവും നിർവഹിക്കുന്ന "പ്രൈവറ്റ്" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ബാലൻ മാരാരായി ഇന്ദ്രൻസും അഷിത ബീഗമായി മീനാക്ഷി അനൂപും എത്തുന്ന രസകരമായ പോസ്റ്റർ ആണ് പുറത്തുവിട്ടത്.

ആഗസ്റ്റ് ഒന്നിന് പ്രദർശനത്തിന് എത്തുന്ന ചിത്രത്തിന് 'ലെറ്റ്സ് ഗോ ഫോർ എ വാക്ക്' എന്നാണ് ടാഗ്‌ലൈൻ. ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതവും പശ്ചാത്തല സംഗീതവും നവാഗതനായ അശ്വിൻ സത്യയുടേതാണ്. ലൈൻ പ്രൊഡ്യൂസർ- തജു സജീദ്,എഡിറ്റർ- ജയകൃഷ്ണൻ, വസ്ത്രാലങ്കാരം-സരിത സുഗീത്,മേക്കപ്പ്-ജയൻ പൂങ്കുളം, ആർട്ട്-മുരളി ബേപ്പൂർ,പ്രൊഡക്ഷൻ ഡിസൈൻ-സുരേഷ് ഭാസ്കർ,സൗണ്ട് ഡിസൈൻ-അജയൻ അടാട്ട്,സൗണ്ട് മിക്സിംഗ്-പ്രമോദ് തോമസ്,പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകരൻ, സി ഫാക്ടർ ദ എന്റർടെയ്ൻമെൻ്റ് കമ്പനിയുടെ ബാനറിൽ വി. കെ ഷബീർ ആണ് നിർമ്മാണം. പി. ആർ .ഒ എ. എസ്. ദിനേശ്.