അനുസ്മരണ ബലിയും അന്നദാനവും

Saturday 19 July 2025 1:34 AM IST

ബാലരാമപുരം: ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അന്നം പുണ്യം ചാരിറ്റബിൾ സംഘടനയുടെ നേതൃത്വത്തിൽ വിവിധ ദേവാലയങ്ങളിൽ അനുസ്മരണ ദിവ്യബലി നടത്തി. ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ദേവാലയത്തിൽ ഫാ. വിക്ടർ എവരിസ്റ്റസും സഹവികാരി ഫാ.സിമോജ് ചാക്യാത്തും നേതൃത്വം നൽകി. ദേവാലയത്തിന് കീഴിലെ സെഹിയോൻ ഊട്ടുശാലയിൽ അന്നദാനവും നടന്നു. അന്നം പുണ്യം ചെയർമാനും കെ.പി.സി.സി അംഗവുമായ അഡ്വ.വിൻസെന്റ് ഡി പോൾ,​ പഞ്ചായത്തംഗം എൽ.ജോസ്,​സാജൻ,​യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ സി.എസ്. അരുൺ,​ അഫ്സൽ ബാലരാമപുരം,​മണ്ഡലം വൈസ് പ്രസിഡന്റ് തോമസ് കുട്ടി,​ബ്ലോക്ക് സെക്രട്ടറി ബെറി അലക്സാണ്ടർ,​ കെ.എസ്.യു ജില്ലാ സെക്രട്ടറി മോബിൻ,​കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അബ്ദുൽ കരീം എന്നിവർ നേതൃത്വം നൽകി.