ജീവിതശൈലീ രോഗനിർണയ ക്യാമ്പ് ഇന്ന്

Friday 18 July 2025 8:53 PM IST

പയ്യാവൂർ: ഏരുവേശി ഗ്രാമപഞ്ചായത്ത്, വൈഎംസിഎ ചെമ്പേരി യൂണിറ്റ്, ചെമ്പേരി മേഖല മാതൃവേദി, കണ്ണൂർ ജില്ലാ ഗവ. ഹോമിയോ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ ജീവിതശൈലീ രോഗനിർണയ ഹോമിയോ മെഡിക്കൽ ക്യാമ്പ് ഇന്നു രാവിലെ ഒൻപതര മുതൽ ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്യും. ആരോഗ്യ, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പൗളിൽ തോമസ് അദ്ധ്യക്ഷത വഹിക്കും. നെല്ലിക്കുറ്റി ഇടവക വികാരി ഫാ.മാത്യു ഓലിയ്ക്കൽ ആമുഖ പ്രഭാഷണവും ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് മുഖ്യപ്രഭാഷണവും നടത്തും. .മെഡിക്കൽ ക്യാമ്പിൽ അലർജി, ആസ്ത്മ എന്നീ രോഗങ്ങൾക്കുള്ള പരിശോധനയും മരുന്നു വിതരണവും ഉണ്ടായിരിക്കും.ആറ് വിദഗ്ദ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാകും.ക്യാമ്പിൽ പങ്കെടുക്കുന്നവർ ഇന്ന് രാവിലെ പേര് രജിസ്റ്റർ ചെയ്യണം.