ലഹരി മുക്ത കണ്ണൂർ ബോധവൽക്കരണ ക്യാമ്പയിൻ
കണ്ണൂർ:ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹ്യനീതി ഓഫീസ്, അഴീക്കോട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'നശാ മുക്ത് ഭാരത് അഭിയാൻ' ക്യാമ്പയിനിന്റെ ഭാഗമായി ലഹരിക്കെതിരായ ബോധവത്ക്കരണ പരിപാടി ലഹരി മുക്ത കണ്ണൂർ അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അജീഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ.മിനി അദ്ധ്യക്ഷത വഹിച്ചു.ചെറുകുന്ന് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി വിമെൻ ഫെസിലിറ്റേറ്റർ സുകന്യ ക്ലാസ്സെടുത്തു.ചടയൻ സ്മാരക ഹാളിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷറഫ്, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ അശ്വതി, കെ മോഹിനി എന്നിവർ സംസാരിച്ചു. ലഹരിക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്നതിന്റെ ഭാഗമായി യുവാക്കളെയും വിദ്യാർത്ഥികളെയും പഠനത്തിലേക്കും കളിക്കളങ്ങളിലേക്കും സാംസ്‌കാരിക രംഗത്തേക്കും തിരിച്ചുവിടാനുള്ള ഇടപെടലാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.