കെ.എസ്.പി.യു കൺവെൻഷൻ

Friday 18 July 2025 9:01 PM IST

കാഞ്ഞങ്ങാട് :മെഡിസിപ്പിലെ അപാകതകൾ പരിഹരിക്കുക, പെൻഷൻ പരിഷ്‌കരണം നടപ്പാക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അജാനൂർ യൂണിറ്റ് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വെള്ളിക്കോത്ത് നെഹ്റു ബാലവേദി സർഗ്ഗവേദി ഹാളിൽ കൺവെൻഷൻ കെ.എസ്.എസ്.പി.യു ജില്ലാ ട്രഷറർ എസ്.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി കെ.ചന്ദ്രശേഖരൻ, പ്രസിഡന്റ് ബി.പരമേശ്വരൻ, വി.സുരേന്ദ്രൻ, സംസ്ഥാന കൗൺസിലർ വി.ടി.കാർത്യായനി എന്നിവർ സംസാരിച്ചു. കെ.കൃഷ്ണൻ പ്രമേയം അവതരിപ്പിച്ചു. കെ.വാസു സ്വാഗതവും പി.രമണി നന്ദിയും പറഞ്ഞു.