കെ.ജി.ഒ.എ പ്രഭാഷണം
Friday 18 July 2025 9:04 PM IST
കാഞ്ഞങ്ങാട്: മേഖലാ മാർച്ചിന്റെ ഭാഗമായി കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ ) കാസർകോട് ജില്ലാ സാംസ്‌കാരിക വേദി ഹൊസ്ദുർഗ് സഹകരണബാങ്ക് ഹാളിൽ പ്രഭാഷണം സംഘടിപ്പിച്ചു. ഭരണഘടന , മതേതരത്വം, സോഷ്യലിസം എന്ന വിഷയത്തിൽ അഡ്വ. സി ഷുക്കൂർ പ്രഭാഷണം നടത്തി. സാംസ്‌കാരിക വേദിക്ക് തേജസ്വിനി എന്ന് നാമകരണം കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ.ഇ.വി.സുധീർ നിർവ്വഹിച്ചു. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി.ചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം ഡി.എൽ.സുമ, സാംസ്‌കാരിക വേദി ചെയർമാൻ കെ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ.ജി.ഒ.എ ജില്ലാ പ്രസിഡന്റ് മധു കരിമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സാംസ്‌കാരിക വേദി കൺവീനർ ഡോ.സി എസ്.സുമേഷ് സ്വാഗതവും കെ.ജി.ഒ.എ ജില്ലാ ജോയന്റ് സെക്രട്ടറി രമേശൻ കോളിക്കര നന്ദിയും പറഞ്ഞു.