ഉമ്മൻചാണ്ടി അനുസ്മരണം
Saturday 19 July 2025 12:00 AM IST
തൃശൂർ : എൻ.ജി.ഒ. അസോസിയേഷൻ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. ഇന്ദിരാഭവനിൽ അനുസ്മരണ സമ്മേളനവും ഛായാചിത്രത്തിനു മുൻപിൽ പുഷ്പാർച്ചനയും നടത്തി. ജില്ലാ പ്രസിഡന്റ് എം.ഒ.ഡെയ്‌സൻ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.ജി.രഞ്ജിത്ത്, ലിജോ എം.ലാസർ, ഐ.വി.സെബാസ്റ്റ്യൻ, ഇ.എസ്.ഗിരിജ, കെ.ജി.പ്രസാദ്, ഇ. മൃദുൽ ചന്ദ്രൻ , ടി.ജെ. ജോബി, ലിയോ ജോർജ്,കെ.കൃഷ്ണദാസ്, കെ.സൂരജ് സംസാരിച്ചു.
മുളംങ്കുന്നത്ത് കാവ് : എൻ.ജി.ഒ അസോസിയേഷൻ മെഡിക്കൽ കോളേജ് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ്.മധു അനുസ്മരണ പ്രഭാഷണം നടത്തി. പി.എഫ്.രാജു അദ്ധ്യക്ഷത വഹിച്ചു. വി.എ.ഷാജു,ടി.എ.അൻസാർ, പി.മീര, നിഷാർ മുഹമ്മദ്, ഇന്ദു,അയ്യപ്പ കുമാർ,സി. സേതു മാധവൻ തുടങ്ങിയവർ സംസാരിച്ചു.