സംസ്ഥാന സമ്മേളനം

Saturday 19 July 2025 12:00 AM IST

തൃശൂർ: കെ.എസ്.ഇ.ബി പെൻഷനേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന് ട്രേഡ് യൂണിയൻ സൗഹൃദ സമ്മേളനത്തോടെ തുടക്കമായി. എ.സി.മൊയ്തീൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എൻ. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.കെ. എൻ. ഗോപിനാഥൻ മുഖ്യ പ്രഭാഷണം നടത്തി. സുന്ദരൻ കുന്നത്തുള്ളി ,കെ. ജി. ശിവാനന്ദൻ, അഡ്വ. എം. റഹ്മത്തുള്ള,എ.പി. ജോസ്, ടി.എൻ.വെങ്കിടേശ്വരൻ,കെ.വി. ജോണി, എം. ടി. വർഗീസ് , ബി. ശശികുമാർ എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ റീജ്യണൽ തിയേറ്ററിൽ 10ന് മന്ത്രി കെ.കൃഷ്ണൻകുട്ടി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും.