പ്രതിഷേധ പ്രകടനം
Saturday 19 July 2025 1:35 AM IST
ആലപ്പുഴ : തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ചേർത്തല മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ബി.ജെ.പി ആലപ്പുഴ നോർത്ത് ജില്ല ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തുു. ചേർത്തല മണ്ഡലം പ്രസിഡന്റ് കണ്ണൻ ഹരിദാസ് പ്രതിഷേധ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ വി.ബൈജു , സജി പി .ദാസ് ,അഡ്വ.എൻ.എസ്.സന്ധ്യ , ധനീഷ് കുമാർ ,ആർ.ഡി.ഉണ്ണി എന്നിവർ നേതൃത്വം നൽകി.