ഔഷധക്കഞ്ഞി വിതരണം

Saturday 19 July 2025 1:36 AM IST

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ ശ്രീവേദവ്യാസ ഗവ.ആയുർവേദ ആശുപത്രിയിൽ ഔഷധക്കഞ്ഞി വിതരണവും കർക്കടക ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുധർമ്മ ഭവനചന്ദ്രൻ അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ .കെ .ബിജുമോൻ, അംഗം ജെ .സിന്ധു, സി.ഡി.എസ് ചെയർപേഴ്സൺ കല അശോകൻ, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എ. ടി .അഞ്ജു, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ഫാത്തിമ അയ്യൂബ്, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. സി. വി .രേഖ, മെഡിക്കൽ ഓഫീസർ എം. ഷൈമ എന്നിവർ സംസാരിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വിനോദ് കൃഷ്ണൻ നമ്പൂതിരി സ്വാഗതം പറഞ്ഞു.