കൊച്ചിയിൽ ദമ്പതികളെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു

Friday 18 July 2025 11:14 PM IST

കൊച്ചി : കൊച്ചി വടുതലയിൽ ദമ്പതികളെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. പച്ചാളം സ്വദേശി വില്യം ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ദമ്പതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടുതN ലൂർദ്ദ് ആശുപത്രിക്ക് പിന്നിൽ താമസിക്കുന്ന കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നമാണ് സംഭവ വികാസങ്ങൾക്ക് കാരണമെന്നാണ് അറിയുന്നത്.

അയൽവാസിയായ വില്യം ദമ്പതികളുടെ വീട്ടിലെത്തി അവരെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തീ ഉയരുന്നത് കണ്ട് എത്തിയ നാട്ടുകാരാണ് ദമ്പതികളെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിൽ വില്യമിനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.