മഹീന്ദ്ര എക്‌സ്.യു.വി 3എക്‌സ്.ഒ പുതിയ സീരീസ് വിപണിയിൽ
വില 8.94 ലക്ഷം മുതൽ
കൊച്ചി : ഇന്ത്യയിലെ പ്രമുഖ എസ്.യു.വി നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ എക്‌സ്.യു.വി 3എക്‌സ്.ഒ ആർ.ഇ.വി.എക്സ് സീരീസ് പുറത്തിറക്കി. 8.94 ലക്ഷം രൂപയാണ് ആരംഭ വില. ഒരു വർഷത്തിനിടെ ഒരു ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച് മഹീന്ദ്രയുടെ ഏറ്റവും വേഗതയേറിയ എസ്.യു.വിയെന്ന പദവി നേടിയ വാഹനമാണിത്.
പ്രീമിയം ഫീച്ചറുകൾ, ആകർഷകമായ സ്റ്റൈലിംഗ്, സെഗ്‌മെന്റിലെ മികച്ച പ്രകടനം എന്നിവയാണ് എക്‌സ്.യു.വി 3എക്‌സ്.ഒ പുതിയ സീരീസിന്റെ പ്രത്യേകതകൾ. വൈവിദ്ധ്യമാർന്ന ഫീച്ചറുകൾ, ആകർഷകമായ സ്റ്റൈൽ, മികച്ച പ്രകടനക്ഷമത, പുതിയ ബോഡി കളർ ഗ്രിൽ, ബ്ലാക്ക് അലോയ് വീലുകൾ, ഡ്യുവൽ-ടോൺ റൂഫ്, പ്രത്യേക ബാഡ്ജിംഗ് എന്നിവയടങ്ങിയ ആകർഷകമായ എക്സ്റ്റീരിയറുകൾ എന്നിവ പുതിയ സീരീസിനെ വ്യത്യസ്ഥമാക്കുന്നു.
വ്യത്യസ്ത ഫീച്ചറുകളോടെ മറ്റ് വേരിയന്റുകളായ REVX M( O) 9.44 ലക്ഷം രൂപ മുതലും REVX A 11.79 ലക്ഷം രൂപ മുതലും ലഭ്യമാണ്.
നിറങ്ങൾ
ഗാലക്സി ഗ്രേ, ടാംഗോ റെഡ്, നെബുല ബ്ലൂ, എവറസ്റ്റ് വൈറ്റ്, സ്റ്റെൽത്ത് ബ്ലാക്ക് എന്നീ അഞ്ച് ആകർഷകമായ നിറങ്ങളിൽ മൂന്ന് മോഡലുകളും ഉപഭോക്താക്കൾക്ക് ലഭിക്കും