ആഹ്ലാദ പ്രകടനം

Saturday 19 July 2025 12:52 AM IST

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർഷങ്ങളായി മുടങ്ങിക്കിടന്ന റേഷ്യോ പ്രമോഷൻ നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിൽ കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി.വട്ടിയൂർക്കാവ്, നെടുമങ്ങാട്,പെരുമ്പഴുതൂർ പോളിടെക്നിക്കുകളിലും കുളത്തൂർ ടെക്നിക്കൽ ഹൈസ്കൂളിലും,ഫൈൻ ആർട്സ് കോളേജിലുമാണ് ജീവനക്കാർ പ്രകടനം നടത്തിയത്.കേരള എൻ.ജി.ഒ യൂണിയൻ സൗത്ത് ജില്ലാ പ്രസിഡന്റ് ജി.ഉല്ലാസ് കുമാർ,സംസ്ഥാന കമ്മിറ്റിയംഗം മാത്യു.എം.അലക്സ്, വി.കെ.ജയകുമാർ,കെ.ജയപ്രകാശ്,എസ്.വി.സാംലാൽ എന്നിവർ സംസാരിച്ചു.